Tuesday, March 20, 2012

അമ്മ പറഞ്ഞതും ഞാന്‍ ഓര്‍ക്കാത്തതും

 പറയാന്‍ പോവുന്നത് അത്ര വല്ല്യ കാര്യമൊന്നുമല്ല ,എന്നെ പറ്റി തന്നെയാണ് ...ഈ  ഭൂമിമലയാളത്തില്‍  തിരുപിറവി  എടുത്തപ്പോള്‍ തന്നെ എല്ലാര്‍ക്കും എന്നെ പറ്റി നല്ല അഭിപ്രായം തോന്നിയതാണ് ....വാ പൂട്ടാതെ നോണ്‍ സ്റ്റോപ്പ്‌ കരച്ചില്‍ ....ഇത് പിന്നീടുള്ള  കാലങ്ങളിലും തുടര്‍ന്ന് വന്നു ....ആദ്യത്തെ സന്താനം,ഒരു  പെങ്കൊച്ച്..പാവം അമ്മ .. എന്‍റെ അഹങ്കാരം  കാരണം കുറെ ബുദ്ധിമുട്ടി ..അന്ന് അച്ഛന്‍ പൂജ ചെയ്തിരുന്നത് കോട്ടയം കിളിരൂര്‍ അമ്പലത്തിലായിരുന്നു ...അത് കൊണ്ട് എന്റെ ബാല്യകാലം ആസ്വദിക്കാന്‍ പറ്റിയതും അവിടുതുകാര്‍ക്ക് ആയിരുന്നു ....അച്ഛന്‍ അമ്പലത്തില്‍ പോവാന്‍ വെളുപ്പിനെ ഉണരും ...അന്ന് മോളൂനു പഠിക്കാന്‍ ഇല്ലാരുന്നല്ലോ ....അത് കൊണ്ട് തന്നെ വെളുപ്പിനെ ഞാനും ഉണരും ....യെസ്...അവിടെ തുടങ്ങുന്നു ഒരു ദിവസം ...ആദ്യത്തെ പണി തുടങ്ങുന്നു ....ഞാന്‍ കണ്ടു ...അമ്മ ആദ്യം പല്ല് തേച്ചു ....എന്നെ കാള്‍ മുന്‍പേ ......തുടങ്ങി കരച്ചില്‍ ....അയല്‍ക്കാര്‍ ആ സൈറണ്‍   കേട്ട് ഉണരുന്നു ...ഒരു ദിവസം എങ്ങാനും എന്റെ കരച്ചില്‍  കേട്ടില്ലെങ്കില്‍   അവര്‍ പറയും ...പ്രേമ ചേച്ചിയും ഇന്ദൂട്ടിയും അവിടില്ലെന്നാ തോന്നുന്നേ എന്ന് ....ഇനി അടുത്ത പ്രശ്നം ....അമ്മ കാപ്പി തരും ....ഞാന്‍ വല്ല്യ പുള്ളിയാണ് ...കുഞ്ഞു വിരലുകള്‍ പതിയെ കാപ്പി ഗ്ലാസ്സിലേക്ക് ഇട്ടു ചൂട് നോക്കും ....ചൂട് കുറഞ്ഞാല്‍ അപ്പം തുടങ്ങും അടുത്തത് ....ഇനി കുളിപ്പിക്കാന്‍ നിര്‍ത്തുമ്പോ അവിടേം എന്തേലും ഒപ്പിക്കും ....പാവം അമ്മ ...എല്ലാം സഹിക്കും ....ഒരു കാര്യത്തില്‍ അമ്മ സമാധാനിച്ചു ...വികൃതി ഇല്ലാരുന്നു എനിക്ക് ....എങ്ങനെ വികൃതി കാട്ടാനാണ് ...അന്നെ മടിച്ചി പാറുവാ ഞാന്‍ ...ഒരു  മത്തങ്ങാ പോലെ ...ഉരുണ്ട്.....വികൃതി ഒപ്പിച്ചു ഇടയ്ക്കു .....കപ്പലണ്ടി മൂക്കില്‍ കേറ്റി ഒരിക്കല്‍ ...ഭാഗ്യം ,അമ്മ അത് കണ്ടു അപ്പോളെ മാറ്റി ....ഒരു തവണ വെള്ളം നിറച്ച ടാങ്കില്‍ മുങ്ങി ....ചത്തില്ല ...അന്നും രക്ഷപെട്ടു ......പക്ഷെ എന്നെ തടഞ്ഞു നിര്‍ത്തുന്നത്  അമ്മ പറഞ്ഞു തരുന്ന കഥകളാണ് ...കണ്ണന്‍റെ  കഥകള്‍ .....ഒരിക്കല്‍ അമ്മ പറഞ്ഞു ....യശോദ കണ്ണന്‍റെ ഒരു കയ്യില്‍ വെണ്ണ കൊടുക്കുമ്പോ ആളു പറയും മറ്റേ കൈ കരയുന്നു എന്ന് ..ഇപ്പുറത്തെ കയ്യില്‍ കൊടുത്താല്‍ മറ്റേതു കഴിച്ചിട്ട് ആ കൈ കരയുന്നു എന്ന് ....വെണ്ണ തൊണ്ടയില്‍ കുടുങ്ങിയത്തിനു പാല് വേണമെന്ന് പറയുന്നു .....ആകെ പാടെ ഇന്ദൂട്ടിക്കു കഥ അങ്ങ് ഇഷ്ടപ്പെട്ടു ..അടുത്ത തവണ  അമ്മാത്ത് ചെന്നപ്പോള്‍ മുത്തശ്ശി തൈര് കടയുന്നു ...എനിക്ക് വെണ്ണ ഇഷ്ടമാണ് ...എന്‍റെ  ഒരു കയ്യില്‍ വെണ്ണ തന്നപ്പോള്‍ ഞാന്‍ നമ്മുടെ മറ്റേ ഡയലോഗ് അങ്ങ് കാച്ചി .......ഈ കയ്യ് കരയുന്നു എന്ന് ....ഭാഗ്യം ...മുത്തശ്ശിക്ക് കഥ അറിയാം ....പിന്നെന്താ ഇപ്പോളും അമ്മാത്ത് നാല് പേര് കൂടുമ്പോ പറഞ്ഞു ചിരിക്കാന്‍ ഞാന്‍ ഒരു കാരണം ഉണ്ടാകിയില്ലേ .....അന്നും ഇന്നും നമുക്ക് അതു അത്ര രസിക്കാറില്ല....എന്നാലും മിണ്ടാതിരിക്കും .....പാവം ഞാന്‍ ..ഇടയ്ക്കു അമ്മേടെ വക ഡയലോഗ് കേള്‍ക്കാം ...എന്നെ വളര്‍ത്തിയതിന്റെ  ആ ഒരു ക്ഷമാ ശാസ്ത്രം .......

3 comments:

  1. കുഞ്ഞിക്കഥ നന്നായിട്ടുണ്ട്.
    'കുഞ്ഞു വിരലുകള്‍ പതിയെ കാപ്പി ഗ്ലാസ്സിലേക്ക് ഇട്ടു ചൂട് നോക്കും'.
    'അന്ന് മോളൂനു പഠിക്കാന്‍ ഇല്ലാരുന്നല്ലോ'
    'എങ്ങനെ വികൃതി കാട്ടാനാണ് അന്നെ മടിച്ചി പാറുവാ ഞാന്‍'
    ..............നല്ല വരികൾ.

    ReplyDelete
    Replies
    1. Harinath,നന്ദി മാഷേ ..ഇതൊക്കെ എന്‍റെ ബാല്യകാല സംഭവങ്ങളാണ് ..ഞാന്‍ ഓര്‍ക്കാത്തതും അമ്മ ഓര്‍മിപ്പിക്കുന്നതുമായ കാര്യങ്ങള്‍

      Delete